തലശേരി-മാഹി പാലം: നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയില്ല; ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമെന്ന് എ.എൻ ഷംസീർ

 കണ്ണൂരിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മാണത്തിലുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നു. നിട്ടൂരിനടുത്ത് ബാലത്തിലാണ് അപകടം. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയല്ല മറിച്ച് ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമാണ് സംഭവത്തിന് കാരണമെന്ന് സ്ഥലം എംഎൽഎ എ.എൻ ഷംസീർ വ്യക്തമാക്കി.


https://allaboutstatusforu.blogspot.com/2020/08/rajasthan-bstc-admit-card-2020-direct.html


https://allaboutstatusforu.blogspot.com/2020/08/dawood-ibrahim-mehwish-hayat.html


സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയപാത അതോറിറ്റി റീജനൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. ബാലത്തിൽ പുഴക്ക് കുറുകെയുള്ള പാലത്തിന്റെ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച ബീമുകളാണ് നിലം പൊത്തിയത്.


അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എല്ലാവരും ഭക്ഷണത്തിനായി മാറിയത് മൂലം ആളപായം ഒഴിവായി. ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെരുമ്പാവൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

Comments

Popular posts from this blog

Rajasthan BSTC Admit Card 2020 : राजस्थान प्री डीएलएड के एडमिट कार्ड जारी, ये रहा Direct Link

என்ன சொல்லி என்னை நானே தேற்றிக் கொள்வது?!'- தி.மு.க தலைவர் ஸ்டாலின் உருக்கம் #Anbazhagan

Salman Khan के फैंस को ट्विटर पर ख़ूब धो रहे हैं सिंगर-म्यूज़िशियन अमाल मलिक, जानिए वजह